2012 ജനുവരി 25, ബുധനാഴ്‌ച


                                                      നിന്‍ നീല നയനം  സാഗരം
                                                കടല്‍ എന്നുമെനിക്ക് കൌതുകം

                                       ‍

2012 ജനുവരി 23, തിങ്കളാഴ്‌ച

ഏകനാണ്
എങ്കിലും
പുഷ്പിച്ചു ഞാന്
ചെറുതാണെങ്കിലും മനോഹരമല്ലേ എന്‍ ഇതളുകള്‍
തിരക്കിന്‍ കാലിനടിയില്‍  ഞ്ഞെരിഞ്ഞമരുന്നതിനു മുന്‍പ്
  ‍  ഒരു പ്രാര്‍ത്ഥന മാത്രമെനിക്ക്
ഈ  കുഞ്ഞു പൂവ് കണ്ടു ഒരാളെങ്കിലും സന്തോഷികട്ടെ
വളരാന്‍ മണ്ണില്ലെങ്കിലും മുളയിക്കാന്‍ വെള്ളമില്ലെങ്കിലും
എന്ബീജങ്ങള്‍ ഇവിടെ ഉണ്ടാവട്ടെ
വരും വസന്തത്തില്‍ ഒരു പൂവായ് വിടരാന്‍ !!!!




കൌതുകതോടെയുള്ള നിങ്ങളുടെ നോട്ടത്തിനു മുന്നില്‍
ഞാന്‍ ഒന്നുമാല്ലതാവുകയാണോ?
പരിഷ്കാരത്തിന്‍ മറയ്ക്കിരുവശവുമായി നാം വേര്‍പെട്ടു പോയെങ്കിലും
നമ്മള്‍ ഒന്നാണെന്ന സത്യം
ഞാന്‍ വിളിച്ചു പറഞ്ഞാലും നിങ്ങളെന്നെ
വിശ്വസിക്കില്ല എന്ന് ഞാന്‍ ഭയക്കുന്നു !!!

2012 ജനുവരി 17, ചൊവ്വാഴ്ച


പറയാനുള്ളതെല്ലാം പറഞ്ഞാല്‍ നിങ്ങളെന്നെ വായാടി എന്ന് വിളിക്കും
നിഷ്ക്രിയനായ ഞാനൊരു മൂഡന്‍
സര്‍വതും മായ്ക്കാന്‍ എന്റെ ഉള്ളില്‍ കണ്ണീരിന്‍ അലകടല്‍
എനിക്കു പറയാനുള്ളത്  കണ്ണീരില്‍ ഒലിച്ചു പോയി